അറബികടൽ നികത്തി നിർമ്മിച്ച ദ്വീപ്...
അതും 800 വർഷങ്ങൾക്ക് മുൻപ് ...
പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ഈ ദ്വീപിൽ പണിത നാവിക താവളം.
400 വർഷങ്ങൾക്കിപ്പുറവും ഈ ദ്വീപും നാവിക താവളവും പ്രൗഢിയോടെ നിലനിൽക്കുന്നു.
ജല ദുർഗ്ഗം ( ജലത്തിൻ്റെ കോട്ട ) എന്നറിയപ്പെട്ട ഇവിടം മുസ്ലിം കലാപകാരികൾ ചതിയിലൂടെ പിടിച്ചെടുത്ത ശേഷം
അവരുടെ കോട്ടയാക്കി മാറ്റി.
⚓ ഉപ്പുവെള്ളം നിറഞ്ഞ സമുദ്രത്താൽ ചുറ്റപ്പെട്ടതാണെങ്കിലും കോട്ടയുടെ അകത്ത് ശുദ്ധജലം ലഭിക്കുമെന്നത് നിർമാണത്തിലെ മറ്റൊരു പ്രത്യേകത.
⚓ നിരവധിതവണ രൂക്ഷമായ കടലാക്രമണവും നാവിക ആക്രമണവും നടന്നിട്ടും കോട്ടയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നതു ആധുനിക എൻജിനീയറിങ്ങിന് പോലും സാധിക്കാത്ത നിർമ്മാണ മികവ്.
⚓ പൗരാണിക കാലത്ത് യുദ്ധ കപ്പലുകൾക്ക് കോട്ടയുടെ പ്രധാന കവാടത്തിന് അകത്തേക്ക് വരെ കയറാൻ കഴിയുന്ന രീതിയിലുള്ള നിർമ്മിതി.
⚓ 574 പീരങ്കികൾ കോട്ടയുടെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരുന്നു. ഇന്ന് അവശേഷിക്കുന്നത് മൂന്നെണ്ണം.
⚓ നിരവധി നിരീക്ഷണ ഗോപുരങ്ങളും ആയുധ/ഭക്ഷ്യ ധാന്യ സംഭരണ കേന്ദ്രങ്ങളും.
⚓ എത്ര വലിയ ശത്രു സൈന്യത്തെയും പരിമിതമായ എണ്ണം സൈനികരെ കൊണ്ടും ആയുധങ്ങളെ കൊണ്ടും ചെറുത്തുതോൽപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള നിർമ്മാണം.
⚓ അകത്തെ നിർമ്മാണ ഘടന മനസ്സിലാക്കാതെ കോട്ട ശത്രുക്കൾക്ക് പിടിച്ചെടുക്കാൻ കഴിയാത്ത രീതിയിലുള്ള നിർമ്മിതി.
ഇതെല്ലാം ഒരു പക്ഷേ നിങ്ങൾ അതിശയത്തോടെ ആയിരിക്കും വായിക്കുക.
🪝ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാവിക ചരിത്രം ഏത് രാജ്യത്തിന്റെയാണ്...?
🪝നേവി എന്ന ഇംഗ്ലീഷ് പദം തന്നെ ഏത് രാജ്യത്തെ ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്?
🪝ലോകത്തിലെ ഏറ്റവും വലിയ നാവിക സേന ഏത് രാജ്യത്തിൻ്റെ ആയിരുന്നു?
🪝ഇന്നും അവശിഷ്ടങ്ങൾ
നശിക്കാതെ നിലനിൽക്കുന്ന 5500 വർഷം പഴക്കമുള്ള
(ലോകത്തിലെ ഏറ്റവും പഴക്കമുള്ള )
പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട കൃത്രിമ തുറമുഖം ഏത് രാജ്യത്താണ്?
🪝കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ശാസ്ത്രഗ്രന്ഥങ്ങൾ ഏത് രാജ്യത്താണ് ആദ്യമായി എഴുതപ്പെട്ടത്?
🪝സമുദ്ര യുദ്ധതന്ത്രങ്ങൾ ഏത് രാജ്യത്താണ് ആദ്യമായി രൂപംകൊണ്ടത്?
🪝വൻകിട യന്ത്രങ്ങൾ പതിനെട്ടാം നൂറ്റാണ്ടോടു കൂടിയാണ് നിർമ്മിച്ചതെന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാൽ അതിനുമുമ്പുതന്നെ ലോഹ സംസ്കരണവും , കപ്പൽ നിർമ്മാണവും തുടങ്ങിയ രാജ്യം ഏതാണ്...?
🪝പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ലോകത്ത് വജ്ര ഖനനം നടത്തുകയും അതിനെ കപ്പൽ വഴി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്ന ഒരേ ഒരു രാജ്യം ഏതായിരുന്നു..?
🪝അത്യാധുനിക വാർത്താവിനിമയ/ ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്നത്തെ കപ്പലുകൾ സഞ്ചരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ്, അഥവാ ചില ബുദ്ധിജീവികളുടെ അഭിപ്രായത്തിൽ തകരപ്പാത്രം പോലും ഉണ്ടാക്കാൻ കഴിവില്ലാതിരുന്ന ഒരു രാജ്യത്തെ ജനങ്ങൾ കാലാവസ്ഥ , കപ്പൽ നിർമ്മാണം, ഡ്രൈ ഡോക്ക് നിർമാണം, അറ്റകുറ്റപ്പണി, സമുദ്ര നിരീക്ഷണം, സമുദ്ര പര്യവേക്ഷണം,
സമുദ്ര യുദ്ധം, സമുദ്ര ഗതാഗതം, സമുദ്ര ഖനനം എന്നിവയിൽ പ്രാവീണ്യം ഉള്ളവരായിരുന്നു. ഏതാണാ രാജ്യം?
🪝അമേരിക്ക കണ്ടെത്തിയ ക്രിസ്റ്റഫർ കൊളംബസ് യഥാർത്ഥത്തിൽ ലാൻഡ് ചെയ്യാൻ ഉദ്ദേശിച്ച ഇടം അമേരിക്ക ആയിരുന്നില്ല. പകരം അക്കാലത്തെ ഏറ്റവും വലിയ സാമ്പത്തിക/ സൈനിക/ ശാസ്ത്രസാങ്കേതിക ശക്തി ആയ മറ്റൊരു രാഷ്ട്രത്തിൽ ആയിരുന്നു. ഏതാണ് ആ രാജ്യം?
🪝തങ്ങളുടെ കപ്പലുകളെക്കാൾ ഏറ്റവും മികച്ചതും, ഈടു നിൽക്കുന്നതും, വേഗതയേറിയതും, സങ്കീർണമായ രൂപകൽപ്പന ഉള്ളതും, കൊത്തുപണികൾ നിറഞ്ഞതുമായ വൻകിട കപ്പലുകൾ ഉള്ള രാഷ്ട്രം എന്ന് വാസ്കോഡഗാമ , മാർക്കോ പോളോ എന്നിവർ രേഖപ്പെടുത്തിയ രാഷ്ട്രം ഏതാണ്..?
ഈ ചോദ്യങ്ങളുടെ എല്ലാത്തിന്റെയും ഉത്തരം ഒന്നാണ്... ഭാരതം.
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ മുസ്ലിം കലാപകാരികളും, പതിനാറാം നൂറ്റാണ്ടു മുതൽ പാശ്ചാത്യരും ഭാരതഭൂമിയിൽ അധിനിവേശം നടത്തുവാൻ കാരണം, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും ശാസ്ത്ര സാങ്കേതിക പുരോഗതിയും ഇവിടെ ഉണ്ടായിരുന്നു എന്നതുകൊണ്ട് മാത്രമാണ് .
മഗല്ലൻ, വാസ്കോഡഗാമ എന്നിവരെക്കുറിച്ച് മാത്രം പഠിച്ച നമ്മൾ അവർക്ക് മുമ്പ് വിവിധ രാജ്യങ്ങളിൽ കോളനികൾ സ്ഥാപിച്ച, വൻകിട കപ്പലുകൾ നിർമ്മിച്ച ഭാരതീയരെക്കുറിച്ച് പഠിച്ചിട്ടില്ല.
എനിക്കറിയാം.. ഇന്ത്യക്കാർ ആയതിനാൽ നിങ്ങൾ ഈ പേര് കേട്ടിട്ടുണ്ടാകില്ല.
ജല ദുർഗ്ഗം , മുരുഡ് ജൻജിറ, മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയ്ക്ക് സമീപം.
Comments
Post a Comment