Skip to main content

Posts

Showing posts with the label dardic ladakh

ഡാർഡിക് ജനത | DARDIC PEOPLE

 ഡാർഡിക് ജനത  •••••••••••••••••••••••• വടക്കുപടിഞ്ഞാറൻ ഇന്ത്യ, വടക്കൻ പാകിസ്ഥാൻ, കിഴക്കൻ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇന്തോ-ആര്യൻ ജനവിഭാഗം ആണ് ഡാർഡുകൾ എന്നറിയപ്പെടുന്നത്. ഇവർ പാക്കിസ്ഥാനിലെ ഗിൽ‌ജിത്-ബാൾട്ടിസ്ഥാൻ, ഖൈബർ പഖ്തുൻ‌ക്വ, ഇന്ത്യയിലെ കശ്മീർ താഴ്‌വര, ഇന്ത്യയിലെ ചെനാബ് താഴ്‌വര എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം ആയി ഉള്ളത്. ഇന്ത്യയിലെ ഹിമാലയൻ പ്രദേശങ്ങളിലും, കിഴക്കൻ അഫ്ഗാനിസ്ഥാനിലും,  ലഡാക്കിലും ചെറിയ ന്യുനപക്ഷങ്ങളായും ഇവർ അധിവസിക്കുന്നു . ഇവരുടെ സംസാര ഭാഷ ഇന്തോ-ആര്യൻ ഗണത്തിൽ വരുന്ന ഡാർഡിക് ഭാഷകൾ ആണ്,  പത്തു ലക്ഷത്തിൽ അധികം ജനസംഖ്യ വരുന്ന കശ്മീർ ജനതയാണ് ഏറ്റവും വലിയ ഡാർഡിക് ജനവിഭാഗം ആയി അറിയപ്പെടുന്നത്  .  "പ്രോട്ടോ-ഡാർഡിക്" നെ "പ്രോട്ടോ-റിഗ് വേദിക്" ആയും കരുതപ്പെടുന്നു , പ്രോട്ടോ- റിഗ് വേദിക് സംസ്കാരതിന്റെ ഭാഷാപരമായ പിൻഗാമികളാണ് ഡാർഡുകൾ എന്ന് പറയപ്പെടുന്നു . ബിസി 1700 മുതലുള്ള, വേദ സംസ്കൃതത്തിന്റെ സവിശേഷതകൾ തുടരുന്ന പദങ്ങൾ ഡാർഡിക് ഭാഷയുടെ പ്രത്യകത ആണ്, ഡാർഡിക്  എന്ന പദം ഭാഷാപരമായി മാത്രമാണ് ഉപയോഗിക്കുന്നത്. സ്വാത് ഭരണകാലത്ത് ഡാർഡുകൾ പ്രധാനമായ...