ലോകത്തിലെ ഏറ്റവും  നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ   കേട്ടാൽ  അത്ഭുതം തോന്നുന്ന  അവിടത്തെ ചില കാര്യങ്ങൾ  വായിക്കാം...   # ഉത്തരകൊറിയയിൽ വർഷം കണക്കാക്കുന്നത് നേതാവ് കിം-ഇൽ-സുങ്ങിന്റെ ജന്മദിനമായ ഏപ്രിൽ 15, 1912  മുതലാണ് അതായത്  ഇപ്പോൾ അവിടെ  കൊല്ലവർഷം 103 ആണ്.  (ടൈറ്റാനിക് മുങ്ങിയ ദിവസമാണ് അദ്ദേഹം  ജനിച്ചത് )   # അഞ്ചു വർഷം കൂടുമ്പോൾ  തെരെഞ്ഞെടുപ്പ് നടക്കും,  പക്ഷേ ആകെ ഒരു  സ്ഥാനാർത്ഥിയെ മത്സരിക്കാൻ  ഉണ്ടാവുകയുള്ളൂ...   # ഉത്തരകൊറിയയിൽ 3 തലമുറ  കാലാവധിയുള്ള ശിക്ഷയുണ്ട്.  അതായത്, ഒരാൾ കുറ്റം  ചെയ്താൽ അയാളുടെ മകനും  പേരക്കുട്ടിയും ശിക്ഷ  അനുഭവിക്കേണ്ടി വരും....   # ഗവണ്മെന്റ് അനുവദിച്ച 28  അംഗീകൃത ഹെയർ  സ്റ്റൈലുകൾഉണ്ട്,  അതിലേതെങ്കിലും മാത്രമേ  മുടിവെട്ടാൻ  തെരെഞ്ഞെടുക്കാവു....   # കഴിഞ്ഞ 60 വർഷത്തിൽ 23000  ഉത്തരകൊറിയക്കാർ  ദക്ഷിണകൊറിയയിലേക്ക്  താമസം മാറ്റി, എന്നാൽ  തിരിച്ച് ദക്ഷിണ  കൊറിയയിൽ നിന്ന്  ഉത്തരകൊറിയയിലേക്ക്  വന്നത് 2 പേർ മാത്രമാണു...   # ബൈബിൾ കൈവശം വെക്കുക,  ദക്ഷിണ കൊറിയൻ സിനിമകൾ  കാണുക, നീലച്ചിത്രങ്ങൾ  കാണുക എന്നിവയെല്ലാം  വധശിക്ഷ ലഭിക്കുന്ന  കുറ്റങ്ങളാണു...   # പട്ടാ...