ഡാർഡിക് ജനത
••••••••••••••••••••••••
വടക്കുപടിഞ്ഞാറൻ ഇന്ത്യ, വടക്കൻ പാകിസ്ഥാൻ, കിഴക്കൻ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇന്തോ-ആര്യൻ ജനവിഭാഗം ആണ് ഡാർഡുകൾ എന്നറിയപ്പെടുന്നത്.
ഇവർ പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ, ഖൈബർ പഖ്തുൻക്വ, ഇന്ത്യയിലെ കശ്മീർ താഴ്‌വര, ഇന്ത്യയിലെ ചെനാബ് താഴ്‌വര എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം ആയി ഉള്ളത്. ഇന്ത്യയിലെ ഹിമാലയൻ പ്രദേശങ്ങളിലും, കിഴക്കൻ അഫ്ഗാനിസ്ഥാനിലും, ലഡാക്കിലും ചെറിയ ന്യുനപക്ഷങ്ങളായും ഇവർ അധിവസിക്കുന്നു . ഇവരുടെ സംസാര ഭാഷ ഇന്തോ-ആര്യൻ ഗണത്തിൽ വരുന്ന ഡാർഡിക് ഭാഷകൾ ആണ്, പത്തു ലക്ഷത്തിൽ അധികം ജനസംഖ്യ വരുന്ന കശ്മീർ ജനതയാണ് ഏറ്റവും വലിയ ഡാർഡിക് ജനവിഭാഗം ആയി അറിയപ്പെടുന്നത് . "പ്രോട്ടോ-ഡാർഡിക്" നെ "പ്രോട്ടോ-റിഗ് വേദിക്" ആയും കരുതപ്പെടുന്നു , പ്രോട്ടോ- റിഗ് വേദിക് സംസ്കാരതിന്റെ ഭാഷാപരമായ പിൻഗാമികളാണ് ഡാർഡുകൾ എന്ന് പറയപ്പെടുന്നു . ബിസി 1700 മുതലുള്ള, വേദ സംസ്കൃതത്തിന്റെ സവിശേഷതകൾ തുടരുന്ന പദങ്ങൾ ഡാർഡിക് ഭാഷയുടെ പ്രത്യകത ആണ്, ഡാർഡിക് എന്ന പദം ഭാഷാപരമായി മാത്രമാണ് ഉപയോഗിക്കുന്നത്.
സ്വാത് ഭരണകാലത്ത് ഡാർഡുകൾ പ്രധാനമായും ഹിന്ദുമതത്തിന്റെ ഒരു വകഭേദം ആയിരുന്നു പിന്തുടർന്നത്.
ചരിത്രപരമായി ഹിന്ദുമതം ആചരിച്ചുവരുന്നവർ ആണെകിലും ബുദ്ധ മതത്തിന്റെ സ്വാധീനം ഇവരിൽ ഉണ്ട് .
ഡാർഡിക് ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ മുസ്ലീങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു.
കശ്മീരികളിൽ ചെറിയ ന്യൂനപക്ഷം മാത്രം ഇപ്പോഴും കശ്മീരി പണ്ഡിറ്റുകൾ എന്നറിയപ്പെടുന്ന ശൈവ ഹിന്ദുക്കളായി തുടരുന്നുണ്ട്.
അതുപോലെ പാകിസ്ഥാനിലെ ചിത്രാലിലെ കലാഷ് ജനത പുരാതന ഹിന്ദുമതത്തിന്റെ ഒരു വകഭേദമാണ് പിന്തുടരുന്നത്. ഇവരുടെ വിശ്വാസം ഉത്തരാഖണ്ട്, കുടഗ്, നീലഗിരി എന്നിവിടങ്ങളിലെ ആദിവാസി ഗോത്രങ്ങളുടെ വിശ്വാങ്ങളും ആയി സാമ്യം ഉണ്ട്.
ലഡാക്കി ഗ്രാമങ്ങളിൽ ജനസംഖ്യയിൽ ഭൂരിഭാഗവും ബുദ്ധമതക്കാരാണ്.
2001 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ പട്ടികവർഗ സംവരണ വിഭാഗത്തിൽ ആണ് ഇവരെ ഉൾപ്പെടുത്തിയിട്ടുള്ളത്.
📝Anandu Aman
Comments
Post a Comment