Skip to main content

Posts

Showing posts with the label nalanda

India has introduced education to the world | Nalanda |

നളന്ദ തകർപ്പെട്ടില്ലായിരുന്നുവെങ്കിൽ ലോകം ഇന്ന് ആദരവോടെ ഭാരതത്തെ നോക്കികാണുമായിരുന്നു. പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്ന നളന്ദ ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:- “അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാർത്ഥമായി