Skip to main content

Posts

Showing posts with the label good health

The science of vegetarianism | സസ്യാഹാരത്തിന്റെ ശാസ്ത്രം

സസ്യാഹാരത്തിന്റെ ശാസ്ത്രം ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്‍മ്മപുത്രര്‍ ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില്‍ പാപമെന്താണെന്ന്? സുദീര്‍ഘമായ വരികളിലൂടെ മാംസാഹാരം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് വിവരിച്ച ഭീഷ്മര്‍ പറഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വരികളുടെ അര്‍ത്ഥമിതാണ്. സര്‍വ ജീവിക്കും അതിന്റെ ശരീരത്തോട് കൂടി അനവധി വര്ഷം ജീവിക്കനമെന്നാഗ്രഹമുണ്ട്. മരണത്തെ ജീവികള്‍ അനുനിമിഷം ഭയപ്പെടുന്നു. ജീവിയുടെ മാംസം ഭക്ഷിക്കാമെങ്കില്‍ ഹേ ധര്‍മപുത്രാ, മനുഷ്യന് മനുഷ്യന്റെ മാംസം കഴിക്കുന്നതിലും തെറ്റില്ലല്ലോ! മഹാഭാരതത്തിലെ ഈ വിവരണത്തിന് ശേഷം കീടോപാക്യാനം എന്ന അദ്ധ്യായമുണ്ട്. ഒരു പുഴു, പുഴുവായി ജീവിച്ചാനന്ദിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്ന് കീടം വിവരിക്കുന്ന ഭാഗമാണിത്. ശരിയാണിത്! വലിയ പശുക്കളെയും, എരുമകളേയും ഇഞ്ചിഞ്ചായി കഴുത്തറുത്തു കൊല്ലുന്ന ആ രംഗം ചിന്തിക്കുക.! വേദന കൊണ്ട് അലറുകയും, കൈകാലിട്ടടിക്കുകയും ചെയ്യുന്ന ഭയാനകമായ അന്ധരീക്ഷത്ത്തില്‍ മുങ്ങിക്കുളിക്കുന്ന ഘാതകന്‍! ആര്‍ത്തു നിലവിളിച്ചു നിലത്തടിച്ചു പിടയുന്ന ജീവി..... സാവധാനത്തില്‍ ശബ്ദം നിലക്കുന്നു, പിടച്ചില്‍ അവസാനിക്കുന്നു....