താജ് മഹൽ അഥവാ തേജോ മഹാലയ ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍, ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ശവകുടീരമാണോ അതോ രജപുത്ര രാജാവ് അദ്ദേഹത്തിന് സമ്മാനിച്ച ശിവക്ഷേത്രമാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ... ഇനിയും ചുരുളഴിയാത്ത ചില രഹസ്യങ്ങൾ. താജ്മഹല്‍ ചുറ്റിപറ്റിയുള്ള കഥകൾ പറയാം കഥ 1.. താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും. മതവൈര്യം ഉണ്ടാക്കുവാൻ പറഞ്ഞതല്ല വർഷങ്ങൾക്കു മുൻപേ പി എൻ ഓക് എന്ന ഇന്ത്യൻ ചരിത്രകാരൻ തന്റെ ഗവേഷണ പുസ്തകമായ ‘ദി താജ്മഹൽ IS തേജോ മഹല്യ, എ ശിവ ടെമ്പിൾ’ ഇൽ ഉദാഹരണ സഹിതം വിവരിച്ചിരിക്കുന്നതാണ് ഇത്. (THE TAJ MAHAL IS TEJO—MAHALAYA: A SHIVA TEMPLE BY P.N. OAK) Link താജ്മഹൽ ഒരു മുസ്ലിം ശവകുടീരം അല്ലെന്നും മറിച്ചു ഷാജഹാൻ അന്നത്തെ ജയപുർ മഹാരാജാവിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പഴയ ശിവ ക്ഷേത്രമാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ആഗാരെശ്വർ മഹാദേവ ക്ഷേത്രമായിരുന്ന തേജോമഹൽ ആണ് താജ്മഹൽ എന്ന് അദ്ദേഹം ഉദാഹരണസഹിതം എഴുതുന്നു. പേര് തേജോമഹല്യ എന്ന പേരിൽ നിന്ന് ഉണ്ടായതാണ് താജ്മഹൽ എന്ന വിളിപ...