ടൈറ്റിൽ വായിച്ചപ്പോൾ പലർക്കും വല്ല റിസർവ് ബാങ്ക് കൊള്ള എന്ന് തോന്നി കാണും പക്ഷെ ഞാൻ പറയാൻ പോകുന്നത് നമ്മുടെ രാജ്യത്തു നടക്കുന്നു ഒരു വലിയ കൊള്ള തന്നെ ആണ് ... പലർക്കും അറിയാമായിരിക്കും ഓൺലൈൻ ലോൺ ആപ്പുകൾ പക്ഷെ ആർക്കും അതിനു പിന്നിലെ ചതി അറിയില്ല അതും നമ്മുടെ സെൻട്രൽ ഗവണ്മെന്റ് അറിവോടെ ആണെന്ന് അറിഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ പക്ഷെ വിശ്വസിച്ചേ പറ്റൂ. ഇതിൽ ചതിക്കപ്പെടുന്നവർ കൂടുതലും വിദ്യാർത്ഥികളും പെൺകുട്ടികൾക്കാണ്. ഇനി കാര്യത്തിലേക്ക് വരാം ഗൂഗിളും പ്ലേയ് സ്റ്റോറിലും ധാരാളം ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഇന്ന് നിലവിൽ ഉണ്ട്. തികച്ചും നമ്മുടെ ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് ഏകദെശം ഒരു ലക്ഷം വരെ ലോൺ എടുക്കാൻ കഴിയുന്ന ആപ്പുകൾ ഇന്ന് നിലവിൽ ഉണ്ട്. തിരിച്ചു അടക്കാനുള്ള കാലാവധി പല ആപ്പിന് പലതാണ് അതിൽ ഏറ്റവും വലിയ ഭീമനാണ് 5 മിനിറ്റ് കോഡ് പൈസ തരും അത് ഒരാഴ്ച് കൊണ്ട് തിരികെ അടക്കണം. ഒരു വെക്തിക്ക് ആവിശ്യം 10000 രൂപ ആണെങ്കിൽ അവർ 6000 രൂപ ലോൺ തരും എന്നിട്ട് 10000 തിരിച്ചു അടക്കണം അതായത് പണ്ട് നമ്മുടെ നാട്ടിൽ നില നിന്നിരുന്ന ബ്ലേഡ് പലിശ അത് ഇപ്പോൾ ഓൺലൈൻ ആയെന...