ലക്ഷദ്വീപ് ചരിത്രവും വർത്തമാനവും.(ഭാഗം -1) ചരിത്രം. ചേരമാന്‍ പെരുമാളിന്റെ കാലത്താണ് ഇവിടെ കുടിയേറ്റമുണ്ടായത്. ചേരമാന്‍ പെരുമാള്‍ അറബികളായ കച്ചവടക്കാരുമായുള്ള ബന്ധത്താല്‍ മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യുകയും കൊടുങ്ങല്ലൂരില്‍നിന്നു മെക്കയിലേക്ക് പോകുന്നതിനായി കടല്‍യാത്ര ചെയ്യുകയുമുണ്ടായി എന്നും വിവരമറിഞ്ഞ് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാനായി ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അന്വേഷിച്ചു യാത്രചെയ്യുകയും കാറ്റും കോളും നിമിത്തം കടല്‍യാത്ര ദുഷ്‌കരമായതിനാല്‍ അവര്‍ ബങ്കാരം എന്ന ദ്വീപില്‍ ആശ്രയം തേടുകയുമുണ്ടായി. മടക്കയാത്രയിലാണ് അവര്‍ അമിനിദ്വീപും മറ്റു ദ്വീപുകളും കണ്ടെത്തുന്നത്, അവര്‍ തിരിച്ച് നാട്ടിലെത്തിയപ്പോള്‍ താമസയോഗ്യമായ ചില ദ്വീപുകള്‍ കണ്ടെത്തിയെന്ന് പുതിയ രാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പ്രജകളില്‍ ചിലരെ അവിടങ്ങളില്‍ പോയി താമസിക്കാന്‍ അനുവദിക്കുകയാണ് ഉണ്ടായത്.(ചേരമാൻ പെരുമാളും പ്രജകളും ബുദ്ധമത വിശ്വാസികൾ ആയിരുന്നു.) ദ്വീപുകളില്‍ സാമാന്യം വലുപ്പമുള്ള അമിനി, ആന്ത്രോത്ത്, കവറത്തി, കല്‍പ്പേനി, അഗത്തി എന്നീ ദ്വീപുകളില്‍ ജനങ്ങള്‍ താമസമാരംഭിക്കുകയും ചെയ്തു.പില്‍ക്കാലത്ത് ജനസംഖ്യ വര്‍ദ്ധിച്...