കൊടുങ്ങല്ലൂർ ... കേട്ടു കേളീവികളേക്കാൾ വലുത് തന്നെ ആണ് ഇവിടത്തെ ആചാരവും അനുഷ്ഠാനവും. തികച്ചും ഭയത്തോടെയും അതിശയത്തോടെയും കണ്ടു നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ ... കൊടുങ്ങല്ലൂർ എന്ന് കേൾക്കുമ്പോൾ മുന്നേ മനസ്സിൽ വന്നിരുന്നത് ആൾക്കാർ പോയി തെറി പറയുന്ന ഒരു അമ്പലം എന്നൊക്കെ ആയിരുന്നു പക്ഷെ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ യൂട്യൂബ് ചാനലിനുവേണ്ടി ( Online Keralam ) കൊടുങ്ങല്ലൂർ അമ്ബലത്തിലെ ഉത്സവം ഷൂട്ട് ചെയ്യാൻ ഞാനും എന്റെ സുഹൃത് വിഷ്ണുവും പോയി. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ട കാഴ്ച കുറച്ചു പ്രായം ചെന്ന സ്ത്രീകൾ ചുവന്ന പട്ടുടുത്തു ദേഹത്ത് ആകെ കുങ്കുമവും മഞ്ഞൾപ്പൊടിയും കയ്യിൽ ഒരു വാളുമായും നിൽക്കുന്നത് കാണുകായി. തികച്ചും ഒരു ഭയാനകമായ കാഴ്ച ആയിരുന്നു. ശേഷം അമ്പലത്തിലേക്ക് ചെന്ന ഞങ്ങൾ കണ്ടത് അതിലും അമ്പരിപ്പിക്കുന്ന കാഴ്ചച്ച ആയിരുന്നു. ഏകദെശം 70 വയസിനു മുകളിൽ പ്രായം ചെന്ന വെക്തി അദ്ദേഹം കയ്യിലിരുന്ന വാൾ എടുത്ത് സ്വന്തം ആയി തലയിൽ വെട്ടി മുറിവ് ഉണ്ടാക്കുന്നു. ജീവിതത്തിൽ ആത്യമായിരുന്നു ഇങ്ങനെ ഒരു കാഴ്ച കാണുന്നത് ശേഷം ഒത്തിരിപ്പേർ നാടൻപ്പാട്ടിന്റെ ശൈലിയിൽ കുറച്ചു തെറിവാക്കുകളും സാധാരണ വാക്കുകളും ഉ...