Skip to main content

Posts

Showing posts with the label Ahilyabai Holkar

ദേവി അഹല്യാബായ് ഹോൾക്കർ Ahilyabai Holkar : The untold story of the brave queen of Malwa

  ദേവി അഹല്യാബായ് ഹോൾക്കർ ഇന്ത്യ ചരിത്രത്തിലെ ധീരയായ ഒരു രാജ്ഞിയുടെ ജീവിതം. മിക്ക ഇന്ത്യക്കാർക്കും അജ്ഞാതമായ ഒരു പേരാണ് ദേവി അഹല്യാബായ് ഹോൾക്കർ എന്നത്. 13 ഓഗസ്റ്റ് 2021 ന് അഹല്യാബായിയുടെ 226-ാം ചരമവാർഷികമാചരിക്കുകയാണ് മഹേശ്വർ കോട്ട. എല്ലാവർഷവും കോട്ടയുടെ പരിസരവാസികൾ ഇത് ആചരിച്ച് വരുന്നുണ്ട്. രണ്ടേക്കാൽ നൂറ്റാണ്ട് മുമ്പ് മരിച്ച് പോയ ഒരു സ്ത്രീയുടെ ചരമദിനം ഇന്നും ഒരു ദേശം ഓർമ്മിക്കുന്നുവെന്നത് അതിശയം തോന്നാം. എന്നാൽ അന്നത്തെക്കാലത്ത് ആണധികാരങ്ങളുടെ എല്ലാ വേലിക്കെട്ടുകളും പൊളിച്ച് കളഞ്ഞ് ദീർഘമായ 28 വർഷക്കാലം മാൾവ ഹോൾക്കർ സാമ്രാജ്യത്തെ തൻ്റെ ഭരണശാസനങ്ങൾക്ക് കീഴിൽ കൊണ്ടു നടന്ന കരുത്തുറ്റ ഒരു ഭരണാധികാരിയായിരുന്നു രാജമാതാ ദേവീ അഹല്യ ബായ് ഹോൾക്കർ. പതിനെട്ടാം നൂറ്റാണ്ടിൽ ദീർഘമായ 28 വർഷം ഒരു സ്ത്രീ ഒരു രാജ്യം ഭരിക്കുന്നത് അന്നത്തെ കാലത്തെ സാഹചര്യത്തിൽ ശരിക്കും വെല്ലുവിളി നിറഞ്ഞതും അതിശയകരവും തന്നെയായിരിക്കും. എന്നാൽ അതിലേറെ അതിശയം ആ സ്ത്രീയുടെ ജനിച്ച വളർന്ന ചുറ്റുപാടുകൾ നമുക്ക് തരും. 1725 ൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ഒരു ഇടയ കുടുംബത്തിലാണ് അഹല്യാബായി ജനിച്ചത്. ധൻഗർ സമുദായത്തിൽപ്പ...