⏩മണ്‍മറഞ്ഞ ഇന്ത്യ- ശ്രീലങ്ക റെയില്‍പാത 1964 ഡിസിംബര്‍ 22 രാത്രി 11.30. ചെന്നൈയില്‍ നിന്നും മധുര രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്കു പോകുന്ന ബോട്ട്‌മെയിന്‍ എന്ന ട്രയിന്‍ പാമ്പന്‍ പാലത്തിലൂടെ സഞ്ചരിക്കുന്നു- അവസാന സ്‌റ്റോപ്പായ ധനുഷ്‌കോടിയിലേക്ക്. ധനുഷ്‌കോടിയിലേക്ക് വിനോദയാത്ര പോകുന്ന കുറച്ച് സ്‌കൂള്‍ കുട്ടികളും ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളില്‍ ജോലിക്കായി പോകുന്ന മലയാളികളും തമിഴരുമടങ്ങിയ തൊഴിലാളികളുമായിരുന്നു ആ ട്രയിനില്‍. ട്രയിന്‍ ധനുഷ്‌കോടി സ്‌റ്റേഷനെ സമീപിക്കുന്നതിന് മുമ്പ് എഞ്ചിന്‍ ഡ്രൈവര്‍ ഒരു കാര്യം മനസ്സിലാക്കി. റെയില്‍വേ പാതയില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. ട്രയിന്‍ അല്‍പ്പസമയം നിര്‍ത്തിയിട്ടശേഷം എഞ്ചിന്‍ ഡ്രൈവര്‍ സിഗ്നലിനായി കാത്തെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ട്രയിന്‍ മുന്നോട്ടെടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. എതിരെ മറ്റു ട്രയിനൊന്നും വരാനില്ലെന്ന വിശ്വാസത്തില്‍ മുന്നോട്ട് പോയ എഞ്ചിന്‍ ഡ്രൈവര്‍ ഒരു കാഴ്ചകണ്ടു. മുന്നോട്ട് നീണ്ട് കിടക്കുന്ന പാളങ്ങളുള്‍പ്പെടെ കട...