Skip to main content

Posts

Showing posts from June, 2021

ലക്ഷദ്വീപ് ചരിത്രവും വർത്തമാനവും | History and present of Lakshadweep

 ലക്ഷദ്വീപ് ചരിത്രവും വർത്തമാനവും.(ഭാഗം -1)  ചരിത്രം. ചേരമാന്‍ പെരുമാളിന്റെ കാലത്താണ് ഇവിടെ കുടിയേറ്റമുണ്ടായത്. ചേരമാന്‍ പെരുമാള്‍ അറബികളായ കച്ചവടക്കാരുമായുള്ള ബന്ധത്താല്‍ മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യുകയും കൊടുങ്ങല്ലൂരില്‍നിന്നു മെക്കയിലേക്ക് പോകുന്നതിനായി കടല്‍യാത്ര ചെയ്യുകയുമുണ്ടായി എന്നും വിവരമറിഞ്ഞ് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാനായി ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അന്വേഷിച്ചു യാത്രചെയ്യുകയും കാറ്റും കോളും നിമിത്തം കടല്‍യാത്ര ദുഷ്‌കരമായതിനാല്‍ അവര്‍ ബങ്കാരം എന്ന ദ്വീപില്‍ ആശ്രയം തേടുകയുമുണ്ടായി. മടക്കയാത്രയിലാണ് അവര്‍ അമിനിദ്വീപും മറ്റു ദ്വീപുകളും കണ്ടെത്തുന്നത്, അവര്‍ തിരിച്ച് നാട്ടിലെത്തിയപ്പോള്‍ താമസയോഗ്യമായ ചില ദ്വീപുകള്‍ കണ്ടെത്തിയെന്ന് പുതിയ രാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പ്രജകളില്‍ ചിലരെ അവിടങ്ങളില്‍ പോയി താമസിക്കാന്‍ അനുവദിക്കുകയാണ് ഉണ്ടായത്.(ചേരമാൻ പെരുമാളും പ്രജകളും ബുദ്ധമത വിശ്വാസികൾ ആയിരുന്നു.) ദ്വീപുകളില്‍ സാമാന്യം വലുപ്പമുള്ള അമിനി, ആന്ത്രോത്ത്, കവറത്തി, കല്‍പ്പേനി, അഗത്തി എന്നീ ദ്വീപുകളില്‍ ജനങ്ങള്‍ താമസമാരംഭിക്കുകയും ചെയ്തു.പില്‍ക്കാലത്ത് ജനസംഖ്യ വര്‍ദ്ധിച്...

ഡാർഡിക് ജനത | DARDIC PEOPLE

 ഡാർഡിക് ജനത  •••••••••••••••••••••••• വടക്കുപടിഞ്ഞാറൻ ഇന്ത്യ, വടക്കൻ പാകിസ്ഥാൻ, കിഴക്കൻ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇന്തോ-ആര്യൻ ജനവിഭാഗം ആണ് ഡാർഡുകൾ എന്നറിയപ്പെടുന്നത്. ഇവർ പാക്കിസ്ഥാനിലെ ഗിൽ‌ജിത്-ബാൾട്ടിസ്ഥാൻ, ഖൈബർ പഖ്തുൻ‌ക്വ, ഇന്ത്യയിലെ കശ്മീർ താഴ്‌വര, ഇന്ത്യയിലെ ചെനാബ് താഴ്‌വര എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം ആയി ഉള്ളത്. ഇന്ത്യയിലെ ഹിമാലയൻ പ്രദേശങ്ങളിലും, കിഴക്കൻ അഫ്ഗാനിസ്ഥാനിലും,  ലഡാക്കിലും ചെറിയ ന്യുനപക്ഷങ്ങളായും ഇവർ അധിവസിക്കുന്നു . ഇവരുടെ സംസാര ഭാഷ ഇന്തോ-ആര്യൻ ഗണത്തിൽ വരുന്ന ഡാർഡിക് ഭാഷകൾ ആണ്,  പത്തു ലക്ഷത്തിൽ അധികം ജനസംഖ്യ വരുന്ന കശ്മീർ ജനതയാണ് ഏറ്റവും വലിയ ഡാർഡിക് ജനവിഭാഗം ആയി അറിയപ്പെടുന്നത്  .  "പ്രോട്ടോ-ഡാർഡിക്" നെ "പ്രോട്ടോ-റിഗ് വേദിക്" ആയും കരുതപ്പെടുന്നു , പ്രോട്ടോ- റിഗ് വേദിക് സംസ്കാരതിന്റെ ഭാഷാപരമായ പിൻഗാമികളാണ് ഡാർഡുകൾ എന്ന് പറയപ്പെടുന്നു . ബിസി 1700 മുതലുള്ള, വേദ സംസ്കൃതത്തിന്റെ സവിശേഷതകൾ തുടരുന്ന പദങ്ങൾ ഡാർഡിക് ഭാഷയുടെ പ്രത്യകത ആണ്, ഡാർഡിക്  എന്ന പദം ഭാഷാപരമായി മാത്രമാണ് ഉപയോഗിക്കുന്നത്. സ്വാത് ഭരണകാലത്ത് ഡാർഡുകൾ പ്രധാനമായ...

ദേവി അഹല്യാബായ് ഹോൾക്കർ Ahilyabai Holkar : The untold story of the brave queen of Malwa

  ദേവി അഹല്യാബായ് ഹോൾക്കർ ഇന്ത്യ ചരിത്രത്തിലെ ധീരയായ ഒരു രാജ്ഞിയുടെ ജീവിതം. മിക്ക ഇന്ത്യക്കാർക്കും അജ്ഞാതമായ ഒരു പേരാണ് ദേവി അഹല്യാബായ് ഹോൾക്കർ എന്നത്. 13 ഓഗസ്റ്റ് 2021 ന് അഹല്യാബായിയുടെ 226-ാം ചരമവാർഷികമാചരിക്കുകയാണ് മഹേശ്വർ കോട്ട. എല്ലാവർഷവും കോട്ടയുടെ പരിസരവാസികൾ ഇത് ആചരിച്ച് വരുന്നുണ്ട്. രണ്ടേക്കാൽ നൂറ്റാണ്ട് മുമ്പ് മരിച്ച് പോയ ഒരു സ്ത്രീയുടെ ചരമദിനം ഇന്നും ഒരു ദേശം ഓർമ്മിക്കുന്നുവെന്നത് അതിശയം തോന്നാം. എന്നാൽ അന്നത്തെക്കാലത്ത് ആണധികാരങ്ങളുടെ എല്ലാ വേലിക്കെട്ടുകളും പൊളിച്ച് കളഞ്ഞ് ദീർഘമായ 28 വർഷക്കാലം മാൾവ ഹോൾക്കർ സാമ്രാജ്യത്തെ തൻ്റെ ഭരണശാസനങ്ങൾക്ക് കീഴിൽ കൊണ്ടു നടന്ന കരുത്തുറ്റ ഒരു ഭരണാധികാരിയായിരുന്നു രാജമാതാ ദേവീ അഹല്യ ബായ് ഹോൾക്കർ. പതിനെട്ടാം നൂറ്റാണ്ടിൽ ദീർഘമായ 28 വർഷം ഒരു സ്ത്രീ ഒരു രാജ്യം ഭരിക്കുന്നത് അന്നത്തെ കാലത്തെ സാഹചര്യത്തിൽ ശരിക്കും വെല്ലുവിളി നിറഞ്ഞതും അതിശയകരവും തന്നെയായിരിക്കും. എന്നാൽ അതിലേറെ അതിശയം ആ സ്ത്രീയുടെ ജനിച്ച വളർന്ന ചുറ്റുപാടുകൾ നമുക്ക് തരും. 1725 ൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ഒരു ഇടയ കുടുംബത്തിലാണ് അഹല്യാബായി ജനിച്ചത്. ധൻഗർ സമുദായത്തിൽപ്പ...

മാഹിഷ്മതി സാമ്രാജ്യം | The real Mahishmati Samrajyam Malayalam Article

  മാഹിഷ്മതി സാമ്രാജ്യം . ബാഹുബലി എന്ന സിനിമ രാജമൗലി സൃഷ്ടിച്ച ഒന്നാന്തരം ഒരു ഫാൻ്റസി തന്നെയാണ്. എന്നാൽ അങ്ങിനെ ഒരു ഫാൻ്റസിക്ക് വേണ്ടിയാണ് എങ്കിൽ പോലും ഈ സിനിമയ്ക്കായി പൗരാണിക ഭാരതത്തിലെ ജനപഥങ്ങളിൽ നിന്ന് പല കാര്യങ്ങളും അദ്ദേഹം കടമെടുത്തിട്ടുണ്ട്. അതിലൊന്നാണ് സിനിമയിലെ സാങ്കൽപ്പിക രാജ്യമായ മാഹിഷ്മതി സാമ്രാജ്യം. പുരാണ പ്രസിദ്ധമായ മാഹിഷ്മതിയുടെ യഥാർത്ഥ കഥയാണ് ഇനി ഇവിടെ പറയാൻ പോകുന്നത്. ഉജ്ജയനിയിൽ നിന്നു മാഹിഷ്മതിയിലേക്കുള്ള യാത്ര പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു. ഉജ്ജയനിയിൽ നിന്നുള്ള മടക്കയാത്രയിൽ ഓംകാരേശ്വറും മാഹേശ്വറും യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയത് നർമ്മദാ നദിയെ കാണുക എന്ന ഉദ്ദേശത്തോടു കൂടിയാണ്. ഗംഗയും, യമുനയും, കാവേരിയും കണ്ടിട്ടുണ്ട് മദ്ധ്യപ്രദേശിൻ്റെ ജീവനാഡിയായി ഒഴുകുന്ന ഈ മഹാനദിയെ കൂടി അറിയാം, ഒപ്പം അതിനനുബന്ധമായ കാഴ്ചകളും കാണാം. മടക്കയാത്രയ്ക്ക് ഒരു ദിവസത്തെ മുഴുവൻ സമയം കൂടി ബാക്കിയുണ്ട് എന്നിരിക്കെ ഈ രണ്ടും ഒഴിവാക്കേണ്ട എന്ന് മനസ് ശക്തമായി പ്രഖ്യാപിച്ചു. അങ്ങിനെയാണ് ഇന്ന് മഹേശ്വർ എന്നറിയപ്പെടുന്ന മാഹിഷ്മതിയിലേക്ക് യാത്രയാരംഭിച്ചത്. ഇൻഡോറിൽ നിന്ന് 90 കിലോമീറ്റർ അകലെ മധ്യ...

അറബികടൽ നികത്തി നിർമ്മിച്ച ദ്വീപ് | An island built across the Arabian Sea

 അറബികടൽ നികത്തി നിർമ്മിച്ച ദ്വീപ്... അതും 800 വർഷങ്ങൾക്ക് മുൻപ് ...  പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ഈ ദ്വീപിൽ പണിത നാവിക താവളം. 400 വർഷങ്ങൾക്കിപ്പുറവും ഈ ദ്വീപും നാവിക താവളവും പ്രൗഢിയോടെ നിലനിൽക്കുന്നു. ജല ദുർഗ്ഗം ( ജലത്തിൻ്റെ കോട്ട ) എന്നറിയപ്പെട്ട ഇവിടം മുസ്ലിം കലാപകാരികൾ ചതിയിലൂടെ പിടിച്ചെടുത്ത ശേഷം  അവരുടെ കോട്ടയാക്കി മാറ്റി. ⚓ ഉപ്പുവെള്ളം നിറഞ്ഞ സമുദ്രത്താൽ ചുറ്റപ്പെട്ടതാണെങ്കിലും കോട്ടയുടെ അകത്ത് ശുദ്ധജലം ലഭിക്കുമെന്നത് നിർമാണത്തിലെ മറ്റൊരു പ്രത്യേകത. ⚓ നിരവധിതവണ രൂക്ഷമായ കടലാക്രമണവും നാവിക ആക്രമണവും നടന്നിട്ടും കോട്ടയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നതു ആധുനിക എൻജിനീയറിങ്ങിന് പോലും സാധിക്കാത്ത നിർമ്മാണ മികവ്. ⚓ പൗരാണിക കാലത്ത് യുദ്ധ കപ്പലുകൾക്ക്  കോട്ടയുടെ പ്രധാന കവാടത്തിന് അകത്തേക്ക് വരെ കയറാൻ കഴിയുന്ന രീതിയിലുള്ള നിർമ്മിതി. ⚓ 574 പീരങ്കികൾ കോട്ടയുടെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരുന്നു. ഇന്ന് അവശേഷിക്കുന്നത് മൂന്നെണ്ണം. ⚓ നിരവധി നിരീക്ഷണ ഗോപുരങ്ങളും ആയുധ/ഭക്ഷ്യ ധാന്യ സംഭരണ കേന്ദ്രങ്ങളും. ⚓ എത്ര വലിയ ശത്രു സൈന്യത്തെയും പരിമിതമായ  എണ്ണം സൈനികരെ ക...