കൊടുങ്ങല്ലൂർ ...
കേട്ടു കേളീവികളേക്കാൾ വലുത് തന്നെ ആണ് ഇവിടത്തെ ആചാരവും അനുഷ്ഠാനവും. തികച്ചും ഭയത്തോടെയും അതിശയത്തോടെയും കണ്ടു നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ ...
കൊടുങ്ങല്ലൂർ എന്ന് കേൾക്കുമ്പോൾ മുന്നേ മനസ്സിൽ വന്നിരുന്നത് ആൾക്കാർ പോയി തെറി പറയുന്ന ഒരു അമ്പലം എന്നൊക്കെ ആയിരുന്നു പക്ഷെ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ യൂട്യൂബ് ചാനലിനുവേണ്ടി (Online Keralam) കൊടുങ്ങല്ലൂർ അമ്ബലത്തിലെ ഉത്സവം ഷൂട്ട് ചെയ്യാൻ ഞാനും എന്റെ സുഹൃത് വിഷ്ണുവും പോയി. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ട കാഴ്ച കുറച്ചു പ്രായം ചെന്ന സ്ത്രീകൾ ചുവന്ന പട്ടുടുത്തു ദേഹത്ത് ആകെ കുങ്കുമവും മഞ്ഞൾപ്പൊടിയും കയ്യിൽ ഒരു വാളുമായും നിൽക്കുന്നത് കാണുകായി. തികച്ചും ഒരു ഭയാനകമായ കാഴ്ച ആയിരുന്നു. ശേഷം അമ്പലത്തിലേക്ക് ചെന്ന ഞങ്ങൾ കണ്ടത് അതിലും അമ്പരിപ്പിക്കുന്ന കാഴ്ചച്ച ആയിരുന്നു. ഏകദെശം 70 വയസിനു മുകളിൽ പ്രായം ചെന്ന വെക്തി അദ്ദേഹം കയ്യിലിരുന്ന വാൾ എടുത്ത് സ്വന്തം ആയി തലയിൽ വെട്ടി മുറിവ് ഉണ്ടാക്കുന്നു. ജീവിതത്തിൽ ആത്യമായിരുന്നു ഇങ്ങനെ ഒരു കാഴ്ച കാണുന്നത് ശേഷം ഒത്തിരിപ്പേർ നാടൻപ്പാട്ടിന്റെ ശൈലിയിൽ കുറച്ചു തെറിവാക്കുകളും സാധാരണ വാക്കുകളും ഉപയോഗിച്ച് പാട്ടുപാടുന്നത് കേൾക്കാൻ ഇടയായി. വീണ്ടും നിരവധി ആൾക്കാർ വാൾ ഉപയോഗിച്ചു സ്വന്തം ആയി നെറ്റിയിലും തലയിലും വെട്ടി മുറിവുകൾ ഉണ്ടാക്കുന്നത് കാണാൻ ഇടയായി പക്ഷെ ഇവർ ആർക്കുവേണ്ടി എന്തിനു വേണ്ടി ഇങ്ങനെ ചെയ്യുന്നു എന്നൊന്നും എനിക്ക് മനസിലായില്ല. വീഡിയോ എടുക്കുന്ന ഞങ്ങളുടെ ഐഡി കാർഡും മറ്റു രേഖകളും പലരും വന്നു പരിശോധിക്കുകയുണ്ടായി. ഒരിയ്ക്കലും
ഇതൊരു അമ്പലം എന്ന് എനിക്ക് പറയാൻ സാധിക്കില്ല അമ്പലം എന്നാൽ തികച്ചും പരിപാലനമായ ഒരു ഇടമാണ് ഇവിടെ ആണേൽ ചോര കൊണ്ടും തെറി കൊണ്ടും നിറഞ്ഞു നിൽക്കുന്ന ഒരിടം. സാധാരണ അമ്പലത്തിൽ ചന്ദന തിരിയുടെയും മറ്റു സുഗന്ധ ദ്രവ്യങ്ങളുടെയും മണം കൊണ്ട് നിറഞ്ഞു നിൽക്കും ഇവിടെ ആണേൽ തികച്ചും മൽസ്യത്തിന്റെയും മദ്യത്തിന്റെയും ഗന്ധം ആയിരുന്നു. കാതുകൾ പൊത്തി വയ്‌ക്കേണ്ടി വരുന്ന തരത്തിൽ ശബ്തങ്ങളും. ആ ശബ്‌ദം ആംബുലന്സിന്റെയും മറ്റു വാദ്യോപകരണങ്ങളുമാണ് .
ദൈവത്തിനു വേണ്ടി സ്വന്തം തല വെട്ടി മുറിവുണ്ടാക്കുന്നവരെ രക്ഷിക്കാൻ തികച്ചും ആംബുലൻസ് വരേണ്ടി വരുന്ന അവസ്ഥ. ഏകദേശം 5ഓളം ആംബുലൻസ് പാർക്കിങ്ങിൽ ഉണ്ട് നിറയെ ആംബുലൻസ് തലക്ക് പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിൽ പോകുന്നുണ്ട്.
ഇതിൽ മലയാളികൾ മാത്രമല്ല കൂടുതൽ പേരും തമിഴ് ഭാഷ സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.
എന്റെ ഒരു ഒരു നിഗമനത്തിൽ ഇത് ഒരു പ്രത്യേക ഗോത്ര വിഭാഗത്തിന്റെ ആചാരമായി ആണ് തോന്നുന്നത്.
ഈ ആചാരം കാണാൻ നിറയെ ആളുകൾ വരുന്നെങ്കിലും പക്ഷെ ഇതിൽ പങ്കെടുക്കുന്നത് തികച്ചും 60 വയസിനു മുകളിൽ പ്രായം തോന്നിന്നിക്കുന്ന സ്ത്രീകളും പുരുഷൻമാരും ആണ്. കേരളത്തിൽ ഏകദേശം ഒരു ൧൦ വർഷത്തിനുള്ളിൽ അവസാനിക്കാൻ പോകുന്ന ഒരു അച്ചാറാമായിരിക്കും ഇത്.
ഇത് വിശ്വാസമോ അന്ധവിശ്വാസമോ.. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടുക ..
കൊടുങ്ങല്ലൂർ നിന്നും പകർത്തിയ ചില ഫോട്ടോകളും വിഡിയോകളും ഞന ചുവടെ ചേർക്കുന്നതാണ്
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Anyway good information
ReplyDelete