ടൈറ്റിൽ വായിച്ചപ്പോൾ പലർക്കും വല്ല റിസർവ് ബാങ്ക് കൊള്ള എന്ന് തോന്നി കാണും പക്ഷെ ഞാൻ പറയാൻ പോകുന്നത് നമ്മുടെ രാജ്യത്തു നടക്കുന്നു ഒരു വലിയ കൊള്ള തന്നെ ആണ് ...
പലർക്കും അറിയാമായിരിക്കും ഓൺലൈൻ ലോൺ ആപ്പുകൾ പക്ഷെ ആർക്കും അതിനു പിന്നിലെ ചതി അറിയില്ല അതും നമ്മുടെ സെൻട്രൽ ഗവണ്മെന്റ് അറിവോടെ ആണെന്ന് അറിഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ പക്ഷെ വിശ്വസിച്ചേ പറ്റൂ. ഇതിൽ ചതിക്കപ്പെടുന്നവർ കൂടുതലും വിദ്യാർത്ഥികളും പെൺകുട്ടികൾക്കാണ്.
ഇനി കാര്യത്തിലേക്ക് വരാം ഗൂഗിളും പ്ലേയ് സ്റ്റോറിലും ധാരാളം ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഇന്ന് നിലവിൽ ഉണ്ട്. തികച്ചും നമ്മുടെ ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് ഏകദെശം ഒരു ലക്ഷം വരെ ലോൺ എടുക്കാൻ കഴിയുന്ന ആപ്പുകൾ ഇന്ന് നിലവിൽ ഉണ്ട്. തിരിച്ചു അടക്കാനുള്ള കാലാവധി പല ആപ്പിന് പലതാണ് അതിൽ ഏറ്റവും വലിയ ഭീമനാണ് 5 മിനിറ്റ് കോഡ് പൈസ തരും അത് ഒരാഴ്ച് കൊണ്ട് തിരികെ അടക്കണം. ഒരു വെക്തിക്ക് ആവിശ്യം 10000 രൂപ ആണെങ്കിൽ അവർ 6000 രൂപ ലോൺ തരും എന്നിട്ട് 10000 തിരിച്ചു അടക്കണം അതായത് പണ്ട് നമ്മുടെ നാട്ടിൽ നില നിന്നിരുന്ന ബ്ലേഡ് പലിശ അത് ഇപ്പോൾ ഓൺലൈൻ ആയെന്ന് മാത്രം. ഇന്ന് ഇന്ത്യയിൽ ജോലി ഇല്ലാത്ത ചെറുപ്പക്കാരുടെ എണ്ണം വളരെ വലുതാണ് പലരും പല അത്യാവശ്യ ഘട്ടങ്ങളിലും മാതാപിതാക്കളെ മറ്റും ആശ്രയിക്കാൻ മടിയും അല്ലെങ്കിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു കുടുംബപരമായി വളരെ കഷ്ടത അനുഭവിക്കുന്നവരും ആയിരിക്കും ഈ ഒരു അവസരത്തിൽ ആയിരിക്കും ചില അത്യാവിഷ ഘട്ടങ്ങളിൽ ഈ ലോൺ ആപ്പിൾ നിന്ന് പലരും ലോൺ എടുക്കുന്നത്.
നമ്മൾ നൽകുന്ന വിവരങ്ങൾ സത്യമാണോ കള്ളമാണോ എന്നൊന്നും അവർ വെരിഫൈ ചെയ്യില്ല അവർക്ക് വേണ്ടത് തികച്ചും നമ്മുടെ ആധാർ കാർഡും പാൻ കാർഡും. നിലവിൽ സാധാരണ വിദ്യാർത്ഥിൽ കോളേജ് ഫീ അടക്കാൻ അല്ലെങ്കിൽ മറ്റു സാധാരണക്കാർ ആവിശ്യ ഘട്ടത്തിൽ ലോൺ എടുത്തിട്ട് തിരികെ അടക്കാൻ പറ്റാത്ത ഒത്തിരി സാഹചര്യമുണ്ട്. ഒരു ദിവസം ലോൺ അടക്കാൻ വൈകിയാൽ ഇവർ ചെയ്യുന്നത് ഫോണിലേക്ക് വിളിച്ചു തെറി പറയുക അല്ലെങ്കിൽ അശ്ലീല സന്ദേശം അയക്കുവാ തുടങ്ങിയതാണ്. വീണ്ടും ഒരു ദിവസം കൂടി ലോൺ അടവ് മുടങ്ങിയാൽ നമ്മുടെ ഫോണിലെ പേർസണൽ ഫോട്ടോസ് എടുത്ത് അതിൽ അശ്ളീല വാചകം ചേർത്ത് വാട്സാപ്പിൽ ഉള്ളവർക്ക് ഷെയർ ചെയ്യും. നിലവിൽ കേരളത്തിൽ മാത്രം ഇങ്ങനെ ഒത്തിരി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു അതിൽ ഇരകൾ കൂടുതലും പെൺകുട്ടികൾ.
ചില ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ലോൺ തുക തിരിച്ച അടച്ചാലും വീണ്ടും അവർ ബ്ലാക്‌മെയ്‌ലിങ്ങിലൂടെ വീണ്ടും അധിക തുക വാങ്ങുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
നിലവിൽ പല ആപ്പുകളും ഇന്ന് പ്ലെയ്സ്റ്റോറിൽ ഇല്ല കാരണം ആൾക്കാർ കൂടുതൽ അതിനെതിരായി റിപ്പോർട്ട് ചെയ്യുന്നതിനാൽ പ്ലെയ്സ്റ്റോറിൽ നിന്നും അവ നീക്കം ചെയ്യപ്പെടുന്നു എന്നാലും ഈ ആപ്പുകൾ മറ്റു പല വെബ്സൈറ്റിലും സജീവമായി പ്രവർത്തിച്ചു വരുന്നു. തികച്ചു ഈ ചൂഷണം നടക്കുന്നത് ഇന്ത്യൻ ഗവണ്മെന്റ് അറിവോടെ ആണ്. ഒരു സാധാരണ കാരന്റെ ആധാർ പാൻ കാർഡ് ഡീറ്റെയിൽസ് അക്സസ്സ് ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ അവർക്ക് ഇങ്ങനെ ഒരു ലോൺ ആപ്പ് സജീവമാക്കാൻ കഴിയു. ഒരു പ്രൈവറ്റ് കമ്പനിക്ക് ഇങ്ങനെ നമ്മുടെ ഐഡി കാർഡ് അക്സസ്സ് ചെയ്യാൻ അവസരം ഒരുക്കിയ നമ്മുടെ ഗവണ്മെന്റ് ഇതിൽ തികച്ചും കുറ്റക്കാർ തന്നെ ആണ് . ഒരു സാധാരണക്കാരന് നല്ലതു ചെയ്യാൻ ആയിരുന്നെങ്കിൽ ഇങ്ങനെ ഉള്ള ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ എസ്.ബി.ഐ തുടങ്ങിയ ഗവണ്മെന്റ് ബാങ്ക് ആപ്പുകൾ വഴി നല്കാനമായിരുന്നു.
ഇന്ത്യയിൽ ചൈന ആപ്പുകൾ നമ്മുടെ വിവരങ്ങൾ ചോർത്തുന്നെന്ന് പറഞ്ഞു 30നു മുകളിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചു എന്നാൽ ഈ ആപ്പുകൾ വഴി നമ്മുടെ വിവരങ്ങൾ ചോർത്തി ആരും ബാധിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല നിലവിൽ ഇന്ത്യയിൽ ഗവണ്മെന്റ് അംഗീകരിച്ച ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ സാധാരണക്കാരന്റെ വിവരങ്ങൾ ചോർത്തുകയും അത് പരസ്യമാക്കുകയും ചെയ്യുകയാണ്.
ആരും ഇൻസ്റ്റന്റ് ലോൺ എന്ന ഈ വൻ തട്ടിപ്പിൽ വീഴാതിരിക്കുക
#BanInstantLoanApp
Comments
Post a Comment