Skip to main content

Posts

Showing posts from April, 2022

Digitalized Indian Money Heist or India's Biggest money heist(Malayalam Article)

ടൈറ്റിൽ വായിച്ചപ്പോൾ പലർക്കും വല്ല റിസർവ് ബാങ്ക് കൊള്ള എന്ന് തോന്നി കാണും പക്ഷെ ഞാൻ പറയാൻ പോകുന്നത് നമ്മുടെ രാജ്യത്തു നടക്കുന്നു ഒരു വലിയ കൊള്ള തന്നെ ആണ് ... പലർക്കും അറിയാമായിരിക്കും ഓൺലൈൻ ലോൺ ആപ്പുകൾ പക്ഷെ ആർക്കും അതിനു പിന്നിലെ ചതി അറിയില്ല അതും നമ്മുടെ സെൻട്രൽ ഗവണ്മെന്റ് അറിവോടെ ആണെന്ന് അറിഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ പക്ഷെ വിശ്വസിച്ചേ പറ്റൂ. ഇതിൽ ചതിക്കപ്പെടുന്നവർ കൂടുതലും വിദ്യാർത്ഥികളും പെൺകുട്ടികൾക്കാണ്. ഇനി കാര്യത്തിലേക്ക് വരാം ഗൂഗിളും പ്ലേയ് സ്റ്റോറിലും ധാരാളം ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഇന്ന് നിലവിൽ ഉണ്ട്. തികച്ചും നമ്മുടെ ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് ഏകദെശം ഒരു ലക്ഷം വരെ ലോൺ എടുക്കാൻ കഴിയുന്ന ആപ്പുകൾ ഇന്ന് നിലവിൽ ഉണ്ട്. തിരിച്ചു അടക്കാനുള്ള കാലാവധി പല ആപ്പിന് പലതാണ് അതിൽ ഏറ്റവും വലിയ ഭീമനാണ് 5 മിനിറ്റ് കോഡ് പൈസ തരും അത് ഒരാഴ്ച് കൊണ്ട് തിരികെ അടക്കണം. ഒരു വെക്തിക്ക്‌ ആവിശ്യം 10000 രൂപ ആണെങ്കിൽ അവർ 6000 രൂപ ലോൺ തരും എന്നിട്ട് 10000 തിരിച്ചു അടക്കണം അതായത് പണ്ട് നമ്മുടെ നാട്ടിൽ നില നിന്നിരുന്ന ബ്ലേഡ് പലിശ അത് ഇപ്പോൾ ഓൺലൈൻ ആയെന...

ഇത് വിശ്വാസമോ അന്ത വിശ്വാസമോ ? | History of Kodungallur Bharani

 കൊടുങ്ങല്ലൂർ ... കേട്ടു കേളീവികളേക്കാൾ വലുത് തന്നെ ആണ് ഇവിടത്തെ ആചാരവും അനുഷ്ഠാനവും. തികച്ചും ഭയത്തോടെയും അതിശയത്തോടെയും കണ്ടു നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ ...  കൊടുങ്ങല്ലൂർ എന്ന് കേൾക്കുമ്പോൾ മുന്നേ മനസ്സിൽ വന്നിരുന്നത് ആൾക്കാർ പോയി തെറി പറയുന്ന ഒരു അമ്പലം എന്നൊക്കെ ആയിരുന്നു പക്ഷെ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ യൂട്യൂബ് ചാനലിനുവേണ്ടി ( Online Keralam ) കൊടുങ്ങല്ലൂർ അമ്ബലത്തിലെ ഉത്സവം ഷൂട്ട് ചെയ്യാൻ ഞാനും എന്റെ സുഹൃത് വിഷ്ണുവും പോയി. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ട കാഴ്ച കുറച്ചു പ്രായം ചെന്ന സ്ത്രീകൾ ചുവന്ന പട്ടുടുത്തു ദേഹത്ത് ആകെ കുങ്കുമവും മഞ്ഞൾപ്പൊടിയും കയ്യിൽ ഒരു വാളുമായും നിൽക്കുന്നത് കാണുകായി. തികച്ചും ഒരു ഭയാനകമായ കാഴ്ച ആയിരുന്നു. ശേഷം അമ്പലത്തിലേക്ക് ചെന്ന ഞങ്ങൾ കണ്ടത് അതിലും അമ്പരിപ്പിക്കുന്ന കാഴ്ചച്ച ആയിരുന്നു. ഏകദെശം 70 വയസിനു മുകളിൽ പ്രായം ചെന്ന വെക്തി അദ്ദേഹം കയ്യിലിരുന്ന വാൾ എടുത്ത് സ്വന്തം ആയി തലയിൽ വെട്ടി മുറിവ് ഉണ്ടാക്കുന്നു. ജീവിതത്തിൽ ആത്യമായിരുന്നു ഇങ്ങനെ ഒരു കാഴ്ച കാണുന്നത് ശേഷം ഒത്തിരിപ്പേർ നാടൻപ്പാട്ടിന്റെ ശൈലിയിൽ കുറച്ചു തെറിവാക്കുകളും സാധാരണ വാക്കുകളും ഉ...