"ഗാന്ധിജിയെ ഹിന്ദു തീവ്രവാദി വെടിവെച്ചു കൊന്നു." 1948 ജനുവരിയിലെ അവസാനദിവസം ഇറങ്ങിയ പത്രങ്ങളിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു. നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദു മഹാസഭാ പ്രവർത്തകന്റെ 606824 സീരിയൽ നമ്പറുള്ള ഇറ്റാലിയൻ നിർമ്മിത പിസ്റ്റോളിൽ നിന്നും പോയിന്റ് ബ്ളാങ്ക് റേഞ്ചിൽ ഉതിർത്ത മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിജിയുടെ ജീവനെടുത്തത്.
ഗാന്ധിജിക്ക് 4 വെടിയേറ്റുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്തത്!!
മൂന്ന് വെടിയുണ്ടകൾ മൂലം പരിക്കേറ്റ ഗാന്ധിജിയെ മറ്റാരെങ്കിലും കൊലപ്പെടുത്താൻ വെടി വെച്ചിരുന്നോ?
അതൊരുപക്ഷേ ചെറിയ പിശകായിരിക്കാം.
കൊല്ലപ്പെട്ട ദിവസത്തെ എഫ്.ഐ.ആറിൽ എന്താണ് പറയുന്നത്?
അതേ, മൂന്ന് വെടിയുണ്ടകൾ തന്നെ!
ഗാന്ധിജിക്ക് വെടിയേറ്റത് വൈകിട്ട് 5.17-നെങ്കിൽ അദ്ദേഹം മരിക്കുന്നത് ഒരു മണിക്കൂറിന് ശേഷമാണ്.
പരിക്കേറ്റ അദ്ദേഹം വെള്ളം കുടിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
പക്ഷെ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തത് 5.45 നാണ്!
അതെങ്ങനെ?
ഇതൊക്കെ ചെറിയ പിശകുകൾ ആകണം, ആ കേസിന്റെ ചാർജ് ഷീറ്റ് പരിശോധിച്ചാൽ ഇതൊക്കെ പരിഹരിക്കപ്പെടുമല്ലോ?
ശരിയാണ്, പക്ഷെ എന്തുചെയ്യാം? ഗാന്ധിജിയുടെ കൊലപാതകത്തെ സംബന്ധിച്ച ചാർജ് ഷീറ്റ് നഷ്ടപ്പെട്ടു പോയല്ലോ! അതെ, രേഖകൾ എല്ലാം നഷ്ടപ്പെട്ടു!
ഗാന്ധിജിയുടെ പോസ്റ്റ്മോർട്ടത്തിൽ എന്താണ് പറഞ്ഞിരുന്നത്? വെടിയുണ്ടകൾ മൂന്നെന്നോ നാലെന്നോ?
ക്ഷമിക്കണം, ഗാന്ധിജിയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ല! ആവർത്തിക്കട്ടേ, പോസ്റ്റ്മോർട്ടം ചെയ്തിട്ടേയില്ല...
പോട്ടേ, ആരാണ് ആ പിസ്‌തോളിന്റെ ഉടമ?
ക്ഷമിക്കണം, അറിയില്ല., അന്വേഷിച്ചിട്ടില്ല.
ഗാന്ധിജിയെ ഏത് ആശുപത്രിയിലേക്കാണ് വെടിയേറ്റയുടൻ കൊണ്ടുപോയത്?
ക്ഷമിക്കണം, 10 കിലോമീറ്ററിനുള്ളിൽ സെയിന്റ് സ്റ്റീഫൻ ആശുപത്രിയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ബിർള ഹൌസിന്റെ മുറിയിലാണ് എത്തിച്ചത്. "അതെന്താ അടുത്തെങ്ങും അന്ന് ഒരു കാർ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?" എന്ന ചോദ്യം സ്വയം ചോദിക്കുക.
ആരാണ് കൊലപാതകിയായ ഗോഡ്‌സെയെ പിടിച്ചത്?
ടോം റെയ്നർ എന്നൊരു അമേരിക്കക്കാരനാണ് ഗോഡ്‌സെയെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്. ഇന്ത്യയിൽ ആയിടെ മാത്രം എത്തിയ ഒരു അമേരിക്കക്കാരൻ! അമേരിക്കക്കാരന് ബിർള വീട്ടിൽ എന്തുകാര്യം?
ഗാന്ധിജി കൊല്ലപ്പെട്ട വൈകിട്ടിന് ശേഷത്തെ പ്രഭാതത്തിൽ ഇറങ്ങിയ എല്ലാ പത്രങ്ങളും "ഹിന്ദു" തീവ്രവാദമാണ് കൊലപാതകത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിരുന്നു! ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരമൊരു പ്രചാരണം എങ്ങനെയുണ്ടായി?
ഗാന്ധിജി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്പാണു ഒപ്പമുണ്ടായിരുന്ന സർദാർ വല്ലഭായി പട്ടേൽ തിരിച്ചുപോയത്. ആരാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്?
ഗോഡ്‌സെ ഗാന്ധിജിയുടെ ചങ്കിലേയ്ക് തുടരെ നിറയൊഴിച്ചുവെന്നാണ് ഒരുമാതിരിപ്പെട്ട എല്ലാ പത്രങ്ങളും റിപ്പോർട്ട് ചെയ്തത്. നിങ്ങൾ ഗാന്ധിജിയുടെ മൃതശരീരത്തിന്റെ ലഭ്യമായ ചിത്രങ്ങൾ പരിശോധിക്കുക. ഇല്ലാ, മാറിൽ വെടിയേൽക്കാത്ത ചിത്രങ്ങൾ മാത്രമേ കാണാൻ കിട്ടൂ.
അദ്ദേഹത്തിൻ്റെ മൃതശരീരത്തിന്റെ കഴുത്ത് മറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്., അത് സ്വാഭാവികമല്ല. തലയ്ക്കും അരയ്ക്ക് മുകളിലും വെടിയേറ്റ ലക്ഷണങ്ങൾ കാണാൻ സാധിക്കുന്നില്ല. വളരെ അടുത്ത് നിന്ന് മൂന്നോ അല്ലെങ്കിൽ നാലോ തവണ വെടിവെച്ചാൽ ഇങ്ങനെ സംഭവിക്കുമോ?
വെടിയേറ്റയുടൻ "ഹേ റാം" എന്ന് ഗാന്ധിജി മന്ത്രിച്ചുവന്ന കഥ മെനഞ്ഞത് ആരാണ്? എന്തിനാണ്?
ഇത്ര പ്രമാദമായ ഒരു കൊലപാതകത്തിൽ തീർത്തും പ്രാഥമികമായ ഫോറൻസിക് റിപ്പോർട്ടുകൾ പോലും എടുക്കാതെ ഈ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ചത് ആരാണ്?
അതുവരെ പ്രബലമായിരുന്നു ഹിന്ദു മഹാസഭയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും ഒതുക്കാൻ കരുക്കൾ നീക്കിയത് ആരാണ്?
പോസ്റ്റുമോർട്ടമോ തോക്കിലെ വിരലടയാളമോ സംഭവത്തെ റീക്രിയേറ്റ് ചെയ്ത് ഉറപ്പിക്കുകയോ ചെയ്യാതെ കേസ് കോടതിയിലെത്തിയത് എങ്ങനെയാണ്?
പിന്നീട് എങ്ങനെയാണ് ഗാന്ധി എന്ന ലേബലില്‍ പതിറ്റാണ്ടുകളായി രാജ്യം ഭരിക്കുന്ന രീതിയില്‍ ഒരു കുടുംബം രാഷ്ട്രീയ ശക്തിയായി മാറിയത് എന്നതുകൂടി ഇതോടെല്ലാം ബന്ധപ്പെടുത്തി ചിന്തിക്കുക.
ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍, സ്വയം അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്..
Comments
Post a Comment