Skip to main content

ഓജോ ബോർഡ് കുട്ടിക്കളിയല്ല, പഠിക്കാതെ ചെയ്യുന്നത് ആപത്ത് !

ഒരു തമാശയ്ക്കാണ് ആ ലേഡീസ് ഹോസ്റ്റലിലെ ആറാം നമ്പർ മുറിയിൽ നാലു കൂട്ടുകാരികൾ ഒത്തു കൂടിയത്. ഓജോ ബോർഡും മെഴുകുതിരിയും നാണയങ്ങളും കൈയിലുണ്ട്.വാതിലും ജനാലകളും അവർ കുറ്റിയിട്ടു. ലൈറ്റുകളെല്ലാം അണച്ചു,ആത്മാവിനു വേണ്ടി പ്രാർഥിച്ചു. നാലു പേരുടെയും നെഞ്ചിടിപ്പു കേൾക്കാം.എന്താണ് സംഭവിക്കാൻ പോകുന്നത്?സമചതുര ചാർട് പേപ്പറിൽ എ മുതൽ ഇസെഡ് വരെയുള്ള ഇംഗ്ലിഷ് അക്ഷരമാല. ഒപ്പം ഒന്നു മുതൽ പൂജ്യം വരെയുള്ള അക്കങ്ങൾ. നടുക്കുള്ള പോയന്റിൽ നാണയം വച്ചു എന്നിട്ടു പതുക്കെ വിളിച്ചു...‘ഗുഡ് സ്പിരിറ്റ് പ്ലീസ് കം....’ പതുക്കെ നാണയമിളകിത്തുടങ്ങി. അക്ഷരങ്ങളിലേക്ക് നാണയം പോകും തോറും പേടി കൂടിക്കൂടി വന്നു. പെട്ടെന്നാണ് കാതടപ്പിക്കുന്ന ഇടി വെട്ടിയത്. മെഴുകുതിരി കെട്ടുപോയി. അടുത്ത മിന്നലിൽ അവർ ശരിക്കും കണ്ടു, വെളുത്ത രൂപം അവരെയും നോക്കി നിൽക്കുന്നു. അലറിക്കരഞ്ഞു കൊണ്ട് അവർ വാതിലിനു നേരെ ഓടി. എത്ര ഓടിയിട്ടും വാതിൽ കണ്ടില്ല... കുട്ടിക്കളികളിക്കണ്ട ഒന്നാണോ ഓജോ ബോർഡ്?

Watch video click Here --» https://youtu.be/kFal-zW6J1Q _____________________________________

Comments