പുരാതന ലിഖിതങ്ങളിൽ ആര്യവോൾ എന്നും ആര്യപുര എന്നും അറിയപ്പെടുന്ന ഐഹോളെ, ഹിന്ദു ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ തൊട്ടിലിന് ചരിത്രപരമായി പ്രസിദ്ധമാണ് ഇവിടത്തെ പ്രധാന ആകർഷണം അർദ്ധവൃത്താകൃതിയിലുള്ള ദുർഗ്ഗാ ക്ഷേത്രമാണ്.
എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിച്ചതെന്ന് കരുതുന്ന കർണാടകത്തിലെ ഐഹോളിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണിത്.. യഥാർത്ഥത്തിൽ ഈ ക്ഷേത്രം സൂര്യനു സമർപ്പിക്കപ്പെട്ടതാണെങ്കിലും, പതിമൂന്നാം നൂറ്റാണ്ടിനുശേഷം ഹിന്ദു രാജ്യങ്ങളും ഇസ്ലാമിക സുൽത്താനേറ്റുകളും തമ്മിലുള്ള യുദ്ധസമയത്ത് കോട്ട എന്നർത്ഥം വരുന്ന 'ദുർഗ്' എന്നാണ് പേര് കാരണമാണ് ഈ ക്ഷേത്രത്തിന് ഇപ്പോൾ ദുർഗ്ഗ ക്ഷേത്രം എന്ന് പേരിട്ടിരിക്കുന്നത്. ശൈവം, വൈഷ്ണവം, ശക്തിമതം, വൈദിക ദേവതകൾ എന്നിവയുടെ
എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിച്ചതെന്ന് കരുതുന്ന കർണാടകത്തിലെ ഐഹോളിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണിത്.. യഥാർത്ഥത്തിൽ ഈ ക്ഷേത്രം സൂര്യനു സമർപ്പിക്കപ്പെട്ടതാണെങ്കിലും, പതിമൂന്നാം നൂറ്റാണ്ടിനുശേഷം ഹിന്ദു രാജ്യങ്ങളും ഇസ്ലാമിക സുൽത്താനേറ്റുകളും തമ്മിലുള്ള യുദ്ധസമയത്ത് കോട്ട എന്നർത്ഥം വരുന്ന 'ദുർഗ്' എന്നാണ് പേര് കാരണമാണ് ഈ ക്ഷേത്രത്തിന് ഇപ്പോൾ ദുർഗ്ഗ ക്ഷേത്രം എന്ന് പേരിട്ടിരിക്കുന്നത്. ശൈവം, വൈഷ്ണവം, ശക്തിമതം, വൈദിക ദേവതകൾ എന്നിവയുടെ
കലാസൃഷ്ടികൾ ചിത്രീകരിക്കുന്ന ഐഹോളിലെ ഏറ്റവും അലങ്കരിച്ചതും വലുതുമായ ലംബ ശില്പങ്ങൾ ഇവിടെ ഉണ്ട്. കൂടാതെ ഇവിടത്തെ മികച്ച കൊത്തുപണികൾ ശ്രദ്ധേയമാണ്. ഈ ക്ഷേത്രം ആദ്യകാല ചാലൂക്യൻ ഹിന്ദു ക്ഷേത്ര വാസ്തുവിദ്യയുടെ ഒരു അപൂർവ ഉദാഹരണംകൂടിയാണ് . പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ സ്ഥലം വീണ്ടും കണ്ടെത്തിയതും പുനഃസ്ഥാപിക്കപ്പെട്ടതും.
1860-കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ബ്രിഗ്‌സ് ദുർഗ്ഗാ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ബ്രിഗ്‌സ് അതിന്റെ കലയുടെയും ഘടനയുടെയും പ്രാധാന്യം മനസ്സിലാക്കി, ആദ്യകാല ഫോട്ടോഗ്രാഫുകൾ എടുത്ത് "ഇവൂലിയിലെ ശിവൈറ്റ് ടെംപിൾ" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.1960 കളിലും 1970 കളിലും ഐഹോൾ സൈറ്റ് കൂടുതൽ പര്യവേഷണത്തിന് വിധേയമാക്കുകയുണ്ടായി. 1970-കളിൽ, 700 CE. ലെ ഒരു ലിഖിതം കണ്ടെത്തി. അത് 1976. ൽ കെ.വി. രമേശും പിന്നീട് ശ്രീനിവാസ് പടികറും കൃത്യമായി പരിഭാഷ പെടുത്തിയതിൽ നിന്നും ഈ ക്ഷേത്രം നിർമിച്ചത് ചാലൂക്യ രാജവംശത്തിൽ പെട്ട കുമാരനാണെന്നും ഇത് സൂര്യ ക്ഷേത്രമാണെന്നും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള ചുവരുകൾ വ്യത്യസ്ത ദേവന്മാരുടെയോ ദേവതകളുടെയോ ശിൽപങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രാവിഡ, നാഗര ശൈലികളിലെ ഇന്ത്യൻ പരമ്പരാഗത വാസ്തുവിദ്യയെ സൂചിപ്പിക്കുന്നതാണ്, കൂടാതെ അതിന്റെ അസാധാരണമായ രൂപം ആദ്യകാല ബുദ്ധ മത കെട്ടിട നിർമ്മാണ ശൈലിയെ അനുസ്മരിപ്പിക്കുന്നു
ഐതിഹ്യങ്ങളിൽ ഐഹോളെ ഗ്രാമത്തിന്റെ വടക്ക് ഭാഗത്തുള്ള മലപ്രഭ നദിയിൽ ആറാമത്തെ വിഷ്ണു അവതാരമായ പരശുരാമൻ, ദുഷ്ടരായ ക്ഷത്രിയരെ കൊന്നതിന് ശേഷം തന്റെ മഴു ഇവിടെ കഴുകിയതായി പറയപ്പെടുന്നു.
ദുർഗ്ഗാ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാവസ്തു മ്യൂസിയം കാണാതെ പോകരുത്.
ഐഹോളിലേക്ക് എങ്ങനെ എത്തിച്ചേരാം:
ബാംഗ്ലൂരിൽ നിന്ന് ഐഹോളിലേക്ക് 450 കി.മീ. ഹൂബ്ലിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം (ഐഹോളിൽ നിന്ന് 140 കിലോമീറ്റർ). ബദാമിയും ബാഗൽകോട്ടുമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ (രണ്ടും ഐഹോളിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ്).
ഐഹോളിനടുത്ത് താമസിക്കാനുള്ള സ്ഥലങ്ങൾ:
ബാഗൽകോട്ടിലും ബദാമിയിലും (ഐഹോളിൽ നിന്ന് 30-35 കിലോമീറ്റർ അകലെ) ത്രീ, ഫോർ സ്റ്റാർ ഹോട്ടലുകൾ ലഭ്യമാണ്.
Comments
Post a Comment