SHORT DESCRIPTION
If you want to witness horrendous remains during your Kerala tour then do travel here. The Bonacaudgt Bungalow is one of the most terrifying houses. The look of this place gives a frightening experience and at the night this Bungalow becomes horrid and no one wants to step forward out of fear. It has been told that during British rule this cottage was famous for plantation tea. One day at fateful night, the owned young children’s were died because of mysterious happening. Later the couples went back to London and many people have reported a frequent walking of young girls. Many has heard the breaking glass sound and child screaming.
STORY
കേട്ട്തഴമ്പിച്ചതും പറഞ്ഞ് പരത്തിയതുമായ നുണക്കഥകളിലെ നായികമാരാണ് യക്ഷികൾ. രക്തരക്ഷസായ യക്ഷികൾ. തിരുവനന്തപുരത്തിനുമുണ്ട് അത്തരത്തിൽ യക്ഷിക്കഥകളിൽ ചീത്തപ്പേരുകേട്ട സ്ഥലങ്ങൾ. കാര്യവട്ടം ക്യാമ്പസിനടുത്തുള്ള ഹൈമവതിയും പാലോടുള്ള സുമതി വളവുമെല്ലാം അവയിൽ ചിലത് മാത്രം. അതുപോലെ ഇന്ന് ഗൂഗിൾ പറഞ്ഞ് തരുന്ന കേരളത്തിലെ മോസ്റ്റ് ഹോണ്ടഡ് സ്ഥലങ്ങളിലൊന്നാണ് തലസ്ഥാനനഗരിയിലെ ബോണക്കാടുള്ള മഹാവീർ പ്ലാന്റേഷന്റെ കെട്ടിടം.
ഒരു കാലത്ത് സർവ പ്രൗഡിയോടെ നിലനിന്നിരുന്ന ബോണക്കാടുണ്ടായിരുന്ന തേയിലത്തോട്ടവും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമായിരുന്നു ഈ ബംഗ്ലാവിന് ചുറ്റും. ബോണക്കാടുള്ള ഈ കുപ്രസിദ്ധിയാർജിച്ച പ്രേത ബംഗ്ലാവിന് ചുറ്റുമുള്ള പൊട്ടിപ്പൊളിഞ്ഞ ആലയങ്ങൾ ഇവിടുത്തെ നശിച്ചുപോയ തേയിലത്തോട്ടത്തിന്റെയും ജീവിതങ്ങളെയുമാണ് ഓർമ്മപ്പെടുത്തുന്നത്. 1951 ൽ സ്ഥാപിച്ച മഹാവീർ പ്ലാന്റേഷന്റെ ഈ ബംഗ്ലാവിൽ ബോണക്കാട്ടെ എസ്റ്റേറ്റ് മാനേജർ താമസിച്ചു വരുകയായിരുന്നൂ. പിന്നീട് ഇയാളുടെ പതിമൂന്ന് വയസുകാരി മകൾ കൊല്ലപ്പെടുകയും ശേഷം എസ്റ്റേറ്റ് മാനേജർ ഇവിടം വിട്ട് ലണ്ടനിലേക്ക് പോയി എന്നുമാണ് കഥകൾ പരക്കുന്നത്. ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ആത്മാവ് ഇവിടെ ഉണ്ടെന്നും രാത്രിയും പകലുമില്ലാതെ ആ പെൺകുട്ടിയുടെ ആത്മാവ് ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായാണ് കഥകൾ പരക്കുന്നത്.
യദാർത്ഥത്തിൽ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് മറ്റൊന്നാണ്. വർഷങ്ങൾക്ക് മുൻപാണ് ഈ കെട്ടിടം പണികഴിപ്പച്ചത്. പക്ഷേ ഇന്നും നല്ലൊരു റോഡോ വാഹനസൗകര്യമോ ഇവിടെ കാര്യമായി ഇല്ല. ഈ കെട്ടിടത്തിന്റെ കെട്ടും മട്ടും ആ കാലത്തെ പ്രൗഢിയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ രേഖപ്പെടുത്തലും കൂടിയാണ്. ബോണക്കാട് ബംഗ്ലാവിന് ചുറ്റുമായി കാണുന്ന പൊട്ടിപ്പൊളിഞ്ഞ ചെറിയ ആലയങ്ങൾ പലപ്പോഴും ഒരുകാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന തേയിലത്തോട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
കെട്ടിടത്തിൽ പ്രവേശിക്കുന്നത് മുതൽ ബ്രിട്ടീഷ് കാലത്തെ ഓർമ്മപ്പെടുത്തലുകളാണ് മുഴുവൻ. 25 ജി ബി ബംഗ്ലാവിൽ ആദ്യം തന്നെ കാണാൻ കഴിയുന്നത് ഇടതുഭാഗത്തായി കാടുകയറി നശിച്ച വാഹനങ്ങൾ വൃത്തിയാക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു മുറിയാണ്. അങ്ങനെ പ്രവേശന കവാടം മുതൽ ആ കെട്ടിടത്തെക്കുറിച്ച് പറയാനേറെയാണ്. ഈ ബംഗ്ലാവിന്റെ ഏറ്റവും വലിയ പ്രതേകതയും മനോഹാരിതയും കെട്ടിടത്തിന്റെ നിർമാണ രീതിയാണ്. അഗസ്ത്യാർകൂടത്തിന്റെ താഴ്വാരത്ത് ബോണക്കാടിന്റെ ഭംഗി മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. ബംഗ്ലാവിന്റെ ഏത് മുറിയിൽ നിന്ന് പുറത്തേക്ക് നോക്കിയാലും അഗസ്ത്യന്റെ മുഴുവൻ മനോഹാരിതയും അടുത്തറിയാൻ സാധിക്കും.
ഈ കെട്ടിടത്തിന്റെ ശില്പി ആരാണെന്നോ കരിങ്കലുകളാൽ നിർമിച്ച ഈ കെട്ടിടത്തിന് വേണ്ടുന്ന സാധനങ്ങൾ ആര് എങ്ങനെ ഇപ്പോഴും വാഹനം കടന്നു ചെല്ലാത്ത ഇവിടെ എത്തിച്ചുവെന്നതും ഇപ്പോഴും ആർക്കുമറിയില്ല. വീടിനുള്ളിലേക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം തന്നെ കാണുന്നത് പാശ്ചാത്യസംസ്കാരത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള രൂപകല്പനയാണ്. ആദ്യം തന്നെ വിശാലമായൊരു പ്രവേശന മുറി. അതിനോട് ചേർന്ന് തീകായുന്നതിനുള്ള ചിമ്മിനി. അതുപോലെ അടുത്ത മുറിയിലുമുണ്ട് അത്തരത്തിലൊരു ചിമ്മിനി. വീടിന്റെ എല്ലാ മുറികളിലും ബാത്ത് ടബ്ബും ഉണ്ട്. പക്ഷേ ഇന്നതെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. രാവും പകലുമില്ലാതെ കാടിനുള്ളിൽ കഴിയുന്ന ഇവിടുത്തെ ജനങ്ങളാരും ഇവിടുത്തെ പ്രേതത്തെ കണ്ടിട്ടില്ല. പകരം പതിനഞ്ച് വർഷങ്ങൾക്കിപ്പുറമാണ് ഈ കെട്ടിടം ഈ കാണുന്ന വിധത്തിൽ നശിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇവിടുത്തെ പ്രദേശവാസിയായ സെൽവിക്ക് ഓർത്തെടുക്കാനുള്ളത് പണ്ട് തോട്ടം തൊഴിലാളിയായിരുന്ന അമ്മയോടൊപ്പം ഈ ബംഗ്ലാവിൽ പണിക്ക് വരുന്നതാണ്. അന്ന് ഇവിടുത്തെ മുറികളിൽ നിന്നുയർന്നിരുന്ന ഗന്ധവും മുറികളിലുണ്ടായിരുന്ന അലങ്കാരങ്ങളും വസ്തുവകകളും ഇന്നും കണ്ണിൽ നിന്നും മായാതെയും ഗന്ധം വിട്ടകലാത്തതുപോലെയും അനുഭവപ്പെടുന്നു. പക്ഷേ എസ്റ്റേറ്റ് മാനേജർ ഇവിടം വിട്ടതിന് ശേഷം ഇതെല്ലാം നാശിപ്പിക്കുകയായിരുന്നു. രാത്രിയോ പകലോ ഇല്ലാതെ സാമൂഹ്യവിരുദ്ധർ കൈയടക്കുകയായിരുന്നു ഇവിടെ.ഈ ബംഗ്ലാവിന്റെ വാതിലുകളും ജനലുകളുമടക്കം സർവ സാധനങ്ങളും ആരൊക്കെയോ കൊണ്ടുപോയി.എല്ലാം നശിപ്പിച്ചു. വീടിന്റെ ചുമരുകളും അകവും പുറവുമെല്ലാം ഇവിടെ യക്ഷിയെ കാണാൻ വന്നുപോകുന്നുവരുടെ അടയാളപ്പെടുത്തലുകളാണ്. വെറുതേ അടയാളപ്പെടുത്തുകയല്ല, പകരം പച്ചക്ക് വില എന്താണെന്നു കൂടി ചോദിക്കുന്നുണ്ട് ആ ചുമരെഴുത്തുകളിൽ. പതിമൂന്ന് വയസുകാരി പ്രേതത്തെപ്പറ്റി നുണക്കഥകൾ പ്രചരിക്കുമ്പോഴും നശിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിന്റെ ശേഷിപ്പുകളാണ്.

According to Stanford Medical, It is in fact the one and ONLY reason this country's women live 10 years more and weigh 42 lbs lighter than we do.
ReplyDelete(And really, it really has NOTHING to do with genetics or some hard exercise and EVERYTHING about "HOW" they are eating.)
BTW, What I said is "HOW", and not "WHAT"...
Click this link to reveal if this short quiz can help you release your true weight loss possibilities