Skip to main content

Cricket experience in the village | ഗ്രാമത്തിൽ കളിക്കുന്ന ക്രിക്കറ്റിന്റ അനുഭവങ്ങൾ

ക്രിക്കറ്റ് കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ
പോലും Cricket  ആയിരുന്നു.
👬👬👬👬

🔷7 രൂപയുടെ നീല ബോൾ 🏐 പെട്ടെന്നു
പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ....

🔷 ചീകിമിനുക്കിയ തടി ബാറ്റിൽ 🏑 സ്കെച്ച്
പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F

🔷 സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ്
നിയമങ്ങൾ.

🔷 അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ
നിയന്ത്രിക്കപ്പെട്ടിരുന്നു...

🔷 ആദ്യം ബാറ്റ് ചെയ്തവന് 🏌 ആദ്യം ബോൾ ചെയ്യാനുള്ള
അവകാശം നിഷേധിക്കപ്പെട്ടിരുന്നു.

🔷 വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ
പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു
ഇടംകൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.

🔷 കുറ്റിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ
boundary കളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.

🔷 എല്ലായിടത്തും ഉണ്ടായിരുന്നു ഒരു മാങ്ങയേറ്  ക്കാരനും
ഒരു  പിണകൈയ്യനും🏌‍♀

🔷 പിന്നെ bowling end ലെ ഒറ്റക്കുറ്റിയിൽ എപ്പോഴും
കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ..🎯

🔷 Out ആയാലും
സമ്മതിച്ചു തരാത്ത ഒരുവൻ..😡

🔷 എല്ലാ ഓവറിലും
ഒരു ball  കുറച്ച്
എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.😣

🔷 സ്വന്തം ടീമിന്‍െറ catch മനപ്പൂർവം വിട്ടുകളയുന്ന
വിക്കറ്റ് കീപ്പർ.. 😷

🔷 അത് ബാറ്റിൽ കൊണ്ടില്ലെന്ന്
വരുത്താൻ ബാറ്റിന്‍െറ പിടി കുലുക്കി sound
കേൾപ്പിക്കുന്ന batsman...🕴

🔷 ഇവൻ എങ്ങനേലും ഔട്ടാവണേ ....ന്നു പ്രാർത്ഥിക്കുന്ന
അടുത്തവൻ..

🔷 വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ
" സ്റ്റമ്പിലടിച്ച് out ആക്കെടാ..'' എന്ന് ആക്രോശിക്കുന്ന
ടീമംഗങ്ങൾ..

🔷 last ball ല്‍ single എടുത്താല്‍...
' ഞാനെങ്ങും ഓടില്ലാ..' 🏃
എന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന
Non Striker...

🔷 Camera കള്‍ 📷 ഒപ്പിയെടുക്കാതെ പോയ
Fielding..കള്‍...

◆ഡൈവിംഗ് catch കള്‍...🏊‍♀

🔷 തർക്കങ്ങൾ പലതും
Run out കളെ ചൊല്ലിയായിരുന്നു.

🔷 ഒരുമാതിരിപ്പെട്ട
out കളൊന്നും  സമ്മതിച്ചുകൊടുത്ത
ചരിത്രമില്ല...!!!

🔷 തർക്കിക്കുന്ന സമയത്ത്
Team ലെ  സത്യസന്ധന്‍ തെണ്ടിയോ...
പുറത്തുനിന്നൊരാളോ out നെ അനുകൂലിച്ചാൽ പിന്നെ
മാറിക്കൊടുക്കാതെ നിവൃത്തിയില്ല...!!!

🔷 മഴപെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽ
കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും
കാണിച്ചിട്ടില്ല...!!!!

🔷  Bating കഴിഞ്ഞ് കടയിൽ പോണം... എന്നുംപറഞ്ഞു field
ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു....

🔷 സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും
പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്...

🔷 പന്ത് മതിലിനകത്തേക്ക് ഉയർന്നു പൊങ്ങുമ്പോളേ പറമ്പ്
കാലിയാകും.

🔷 പലരും ഓടി വീടെത്തിയിട്ടുണ്ടാവും...🏠🏃

🔷  Boundary line ല്‍ നിന്നും catch എടുത്തിട്ട്  മുന്നോട്ടു
കയറി ഫ്രീസായി നിന്നു കാണിക്കൽ...

🔷 Six 6⃣ ആണെന്ന്
കാണിക്കാൻ ആരുടെയോ കാല്പാടു 👣കാട്ടി ബോൾ കുത്തിയ
പാടാണെന്ന് വരുത്തിത്തീർക്കൽ...!!!

✅ ഇതൊക്കെ അന്നത്തെ
സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.

✅ വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ
പോരാട്ടങ്ങൾക്കു പലദിവസങ്ങളിലും തിരശീലയിടുന്നത്
കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്ന
ബോളുകൾ ⚽ ആയിരിക്കും.

അതും നമ്മളൊന്ന് ഫോമായി
വരുമ്പോ...

ബാല്യം NOSTALGIA യുടെ  പര്യായമാണ്.

ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന്
നാമാവശേഷമായി.

മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾ
ഓർമ്മകളായി...

പക്ഷേ, ഓർമ്മകൾക്ക് മരണമില്ലല്ലോ...

ഏതു വേനലിലും ഹൃദയത്തിന്‍െറ അടിത്തട്ടിൽ അവയങ്ങനെ
പൂത്തു തളിർത്തു നിൽക്കും..!!!!

😎😎😎🤓🤓🤓🤓👦🏻👧🏻
എന്‍െറ കൂട്ടുക്കാര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു

Comments